തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ കണ്ട പെൺകുട്ടിയെ സഹായിക്കാൻ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി പുരുഷൻ കൊച്ചമ്മിണി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടിയെ കണ്ടതെന്നും ഭക്ഷണവും വെള്ളവും വാങ്ങി നൽകാമെന്ന് പറഞ്ഞെങ്കിലും അവൾ നിരസിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പെൺകുട്ടിയെ ഏതെങ്കിലും സന്നദ്ധ സംഘടനയെ ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം പറഞ്ഞെങ്കിലും തിരു. റെയിൽവേ സ്റ്റേഷൻ അവരുടെ അധികാര പരിധിയിൽ അല്ലെന്നും ഇടപെടാൻ കഴിയില്ലെന്നും അറിയിച്ചു. നിന്റെ ചിത്രത്തോടൊപ്പം ഞാൻ പോസ്റ്റ് ചെയ്തത്. പല ഫെമിനിസ്റ്റ്കളേയും ടാഗ് ചെയ്തു. പക്ഷെ ആരും അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. അവർക്ക് വേണ്ടത് ഇരയെയാണ്. നാളെ നീ പീഡിപ്പിക്കപെട്ടെന്നറിഞ്ഞാൽ അവർ ഓടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മകളേ മാപ്പ്.
——————-
10 മണിക്കൂർ മുൻപാണ് നിന്നെ ഞാൻ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിൽ വച്ച് കാണുന്നത്. തല ഷാൾ കൊണ്ട് മൂടി ഇടതു കൈ കൊണ്ട് വായ് മൂടി പ്ലാറ്റഫോമിലൂടെ നടന്നു വരുന്നത് കണ്ടു നിന്നെ ഞാൻ ശ്രദ്ധിച്ചു. പേട്ടയിൽ നിന്ന് നീ വണ്ടിയിൽ കയറി ഇടനാഴിയിൽ വന്നിരുന്നെങ്കിലും നിന്റെ മുഖം എന്റെ മൊബൈലിൽ പകർത്താനായില്ല. തിരു. സെൻട്രലിൽ ഇറങ്ങിയ നീ അവിടെയിരുന്ന വേസ്റ്റ് ബിൻ തെരയുന്നതു കണ്ടാണ് നിന്നോട് ഞാൻ സംസാരിച്ചത്. ഹിന്ദി മാത്രം അറിയാവുന്ന നിന്നോട് നിന്റെ ഭാഷയിൽ തന്നെ സംസാരിച്ചു ഭക്ഷണവും വെള്ളവും വാങ്ങി നൽകാമെന്ന് പറഞ്ഞെങ്കിലും നീ അത് സ്വീകരിച്ചില്ല. നിന്റെ അഭിമാനം നിന്നെ അതിനനുവദിച്ചില്ല എന്നു ഞാൻ മനസ്സിലാക്കി. നീ ധരിച്ചിരുന്ന ചുരിദാർ കറുത്ത് പോയതും സോക്സ് തേഞ്ഞു കീറിയതും ഞാൻ ശ്രദ്ധിച്ചു. നിന്നെ ഏതെങ്കിലും സന്നദ്ധ സംഘടനയെ ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചു വിവരം പറഞ്ഞെങ്കിലും തിരു. റെയിൽവേ സ്റ്റേഷൻ അവരുടെ അധികാര പരിധിയിൽ അല്ലെന്നും ഇടപെടാൻ കഴിയില്ലെന്നും അറിയിച്ചു. തിരുനൽവേലിയിലേക്കുള്ള യാത്രക്കിടയിൽ എനിക്കവിടെ ഇറങ്ങി നിന്നെ സഹായിക്കാൻ കഴിയാതിരുന്നതിൽ ഞാൻ
പാശ്ചാത്തപിക്കുന്നു. അനാഥയായ നിന്റെ ഇന്നത്തെ രാത്രി തിരുവനന്തപോലുള്ളൊരു പട്ടണത്തിൽ എന്താകുമെന്ന ചിന്ത എന്നെ വ്യാകുലപെടുത്തുന്നു. ആ ചിന്തയിലാണ് നിന്നെ രക്ഷപ്പെടുത്തണമെന്ന അഭ്യർത്ഥന നിന്റെ ചിത്രത്തോടൊപ്പം ഞാൻ പോസ്റ്റ് ചെയ്തത്. പല ഫെമിനിസ്റ്റ്കളേയും ടാഗ് ചെയ്തു. പക്ഷെ ആരും അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. അവർക്ക് വേണ്ടത് ഇരയെയാണ്. നാളെ നീ പീഡിപ്പിക്കപെട്ടെന്നറിഞ്ഞാൽ അവർ ഓടിയെത്തും. അവർക്ക് വേണ്ടത് നീയെന്ന ഇരയെയാണ്. ആരാലും അറിയപ്പെടാത്ത നിന്നെയല്ല. ദൈവത്തിന്റെ സ്വന്തം നാടെന്നു കരുതി ആയിരിക്കാം നീ ഇവിടെ വന്നത്. പോലീസിന്റെ നിസ്സംഗ ഭാവം കണ്ട് ഡി.ജി.പിക്ക് വാട്ട്സ് അപ്പിൽ ഒരു സന്ദേശം അയച്ചെങ്കിലും ഈ നിമിഷം വരെ അദ്ദേഹം അത് നോക്കിയിട്ടില്ല. ആരും നിന്നെ ഇതുവരെ രക്ഷിച്ചില്ലെങ്കിൽ………..????
മകളേ മാപ്പ്.
Post Your Comments