ന്യൂഡല്‍ഹി: പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ. ഏഴ് കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് കമ്പനി അറിയിച്ചു. ‘കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ അത്യന്തം വേദനയുണ്ട്.വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും സ്‌കൂളുകള്‍ പുനര്‍നിര്‍മ്മിക്കാനും ദുരിതത്തിലകപ്പെട്ടവരെ സഹായിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുന്നെന്നും അതിനാൽ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഞങ്ങള്‍ ഏഴ് കോടി രൂപ സംഭാവനയായി നൽകുന്നെന്നും ആപ്പിൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം കേരളത്തെ പിന്തുണച്ചുകൊണ്ടുള്ള ബാനറും വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ഇപ്പോള്‍ ദൃശ്യമാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി ഉപയോക്താക്കള്‍ക്കായി ഐ ട്യൂണ്‍സിലും ആപ് സ്‌റ്റോറിലും ഡൊണേഷന്‍ ബട്ടണുകള്‍ ചേര്‍ത്തിട്ടുണ്ട്. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ വഴി അഞ്ച് ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ സംഭാവന നല്‍കാനാവുന്ന വിധത്തിലാണ് ഡൊണേഷന്‍ ബട്ടണുകള്‍ ആപ്പിൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
Also read : കേരളത്തിന് കൈത്താങ്ങായി ഒരു ബംഗാള്‍ ഗ്രാമം
Post Your Comments