Latest NewsIndia

അങ്കണവാടി ഭക്ഷണ വിതരണം : രാജ്യത്തുടനീളം വൻ ക്രമക്കേടെന്ന് മേനക ഗാന്ധി

അസമിൽ നടന്ന കണക്കെടുപ്പിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്

ന്യൂഡൽഹി : അങ്കണവാടി വഴിയുള്ള ഭക്ഷണ വിതരണത്തിൽ രാജ്യത്തുടനീളം വൻ ക്രമക്കേടു നടക്കുന്നതായി കേന്ദ്ര വനിതാ–ശിശു വികസന മന്ത്രി മേനക ഗാന്ധി. അസമിൽ നടന്ന കണക്കെടുപ്പിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. അസമിലെ കണക്കെടുപ്പിൽ റജിസ്റ്റർ ചെയ്ത കുട്ടികളിൽ 14 ലക്ഷവും വ്യാജപ്പേരുകളാണെന്ന് കണ്ടെത്തി. അതായത് ഏകദേശം 28 കോടിയുടെ തട്ടിപ്പ് എല്ലാമാസവും അസമിൽ മാത്രം നടക്കുന്നുണ്ട്.

കുട്ടികളുടെ ക്ഷേമത്തിന് അനുവദിച്ചിട്ടുള്ള തുകയാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇത് കാരണം അർഹതപ്പെട്ട അനേകം കുട്ടികൾക്കാണ് പോഷകാഹാരം ലഭിക്കാതിരിക്കുന്നത്. കുട്ടികളുടെ ശരിയായ കണക്കെടുക്കാൻ സാധിച്ചാൽ ഈ തുക അവരുടെ ക്ഷേമത്തിനായി വിനിയോഗിക്കാൻ കഴിയുമെന്ന് മേനക ഗാന്ധി പറഞ്ഞു. ‘പോഷൺ അഭിയാൻ’ പദ്ധതിയുടെ ഭാഗമായുള്ള യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി.

ALSO READ: മാംസ ഭക്ഷണം ശരീരത്തിനു ദോഷകരമാണ്; മേനക ഗാന്ധി

കുട്ടികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളതായി മേനക ഗാന്ധി അറിയിച്ചു. ഭക്ഷണ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല വേറൊരു ഏജൻസിയെ ഏല്പിച്ചു കൃത്യമായി നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ ആക്​ഷൻ പ്ലാൻ നടപ്പാക്കുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button