ന്യൂഡല്‍ഹി: പുതിയ നിര്‍ണായക തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ. സാഹോദര്യ ബന്ധത്തിന്റെ ഊഷ്മളത ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടപ്പിലാക്കാന്‍ റെയില്‍ വേ തീരുമാനമെടുത്തു. രക്ഷാബന്ധന്‍ ദിനത്തില്‍ ട്രെയിനുകളില്‍ തിക്കും തിരക്കുമാണ്. ഇതുകണക്കിലെടുത്താണ് റെയില്‍വേയുടെ നടപടി. ഓഗസ്റ്റ് 26നാണ് രക്ഷാബന്ധന്‍ ദിനം.
Also Read : മോദിയുടെ കയ്യില്‍ രാഖി കെട്ടാൻ ആഗ്രഹം; രക്ഷാബന്ധന്‍ ദിനത്തില്‍ രാഖിയുമായി ഒരു 103 കാരി
സ്ത്രീകള്‍ക്ക് അവരുടെ സഹോദരങ്ങളെ കാണുന്നതിനായി ദീര്‍ഘദൂരും യാത്ര ചെയ്യേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അവരുടെ സുരക്ഷ മുന്‍നിറുത്തിയാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയുടെ ഈ തീരുമാനത്തെ ഡല്‍ഹിയിലെ സ്ത്രീകള്‍ വളരെ സന്തോഷത്തോടെയും ആദരവോടെയുമാണ് സ്വാഗതം ചെയ്തത്.
Post Your Comments