മലപ്പുറം: ജീവിതത്തിലേക്ക് അവർ ആദ്യ കാൽവച്ചതേ ഉണ്ടായിരുന്നതേയുള്ളു, മരണം ഉരുൾപ്പൊട്ടലിന്റെ രൂപത്തിലാണ് എത്തിയത്. ഓഗസ്റ്റ് 12നായിരുന്നു മലപ്പുറത്തെ പെരിങ്ങാവ് കൊടപ്പറമ്ബ് മാന്ത്രമ്മല്‍ സഫ്വാന്റെ വിവാഹം. രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 15, ബുധനാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെ തനിച്ചാക്കി അവന്‍ യാത്രയായി. വിവാഹം കഴിഞ്ഞ് വെറും രണ്ട് ദിവസമേ ആയിരുന്നുള്ളു. ഒരു ജന്മം മുഴുവൻ ഒരുമിച്ച് ജീവിക്കണമെന്ന് കിനാവ് കണ്ട അതെ പന്തൽ തന്നെ ഒടുവിൽ മരണപ്പന്തലായി.
ALSO READ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അഞ്ച് കോടി രൂപ നൽകുമെന്ന് ഗോവ
അയല്‍വാസിയും സുഹൃത്തുമായ പാണ്ടികശാല അസ്‌കറിന്റെ വീട്ടിലെ മണ്ണിടിച്ചില്‍ കണ്ടാണ് സഫ്വാനും പിതാവ് മുഹമ്മദലിയും വീടിനു പിന്നില്‍ വച്ചിരുന്ന കോഴിക്കൂട് മാറ്റാനായി പോയത്. അപ്പോഴാണ് മരണം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ അവരുടെ അടുത്തേക്കും എത്തിയത്. ഓടി മാറാന്‍ ശ്രമിച്ചപ്പോഴേക്കും ഇരുവരും മണ്ണിനടിയില്‍ കുടുങ്ങി. സ്വപ്നങ്ങള്‍ ബാക്കിവച്ച് സഫ്വാന്‍ മരണത്തിനൊപ്പം പോയി. മുഹമ്മദലിക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ദുരന്ത നിവാരണത്തിനുള്ള സന്നദ്ധ സംഘടനയായ വിഖായയുടെ വളണ്ടിയര്‍ കൂടിയായ സഫ്വാന്റെ മരണത്തില്‍ നാട് മുഴുവന്‍ തേങ്ങുകയാണ്.
Post Your Comments