KeralaLatest News

പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി ജൂലായ് മാസത്തെ മഴക്കെടുതിയുടെ നഷ്ടപരിഹാരമോ? വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: സംസ്ഥാനത്തുണ്ടായ പ്രളയത്തിനിടെ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച അഞ്ഞൂറ് കോടി സാന്പത്തികസഹായം അതിന് മുന്‍പുണ്ടായ മഴക്കെടുതിയുടെ നഷ്ടപരിഹാരമെന്ന് സൂചന. ജൂലൈ 31 വരെ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം അറുന്നൂറ് കോടി രൂപയുടെ സാന്പത്തികസഹായം കേരളത്തിന് നല്‍കാനാണ് ശുപാര്‍ശ ചെയ്തത്. ഇതാണ് പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും കൂടി പ്രഖ്യാപിച്ചതെന്നാണ് സൂചന.

ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലായാണ് സംസ്ഥാനത്ത് ആദ്യം പെരുമഴയും പിന്നീട് ശക്തമായ പ്രളയവുമുണ്ടായത്. മഴക്കെടുതി രൂക്ഷമായപ്പോള്‍ ആദ്യം കേന്ദ്രഅഭ്യന്തരസഹമന്ത്രി കിരൺ റിജിജു എത്തി. പ്രളയ ഘട്ടത്തിൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ് എത്തി. ദുരിതാശ്വാസക്യാംപുകളും ദുരന്തമേഖലകളും സന്ദര്‍ശിച്ച അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രാരംഭസഹായമായി നൂറ് കോടി രൂപ സംസ്ഥാനത്തിനായി പ്രഖ്യാപിച്ചു. എന്നാൽ കിരൺ റിജിജുവും രാജ്നാഥും പ്രഖ്യാപിച്ചത് ഒന്നാണെന്ന് വിശദീകരിച്ച് 200 കോടിക്ക് പകരം സഹായം 100 കോടിയാക്കി. പ്രധാനമന്ത്രി വന്ന ശേഷം പ്രഖ്യാപിച്ച 500ഉം ചേർന്ന് ഈ സഹായം അറുന്നുറ് കോടിയായി ഉയർന്നു.

പ്രധാനമന്ത്രി കേരളത്തിലെത്തിയ പതിനേഴിന് മുന്‍പ് തന്നെ സംഘം ഏകദേശ കണക്ക് തയ്യാറാക്കിയിരുന്നു. ഇതു കൂടി മനസിലാക്കിയാണ് 500 കോടി ഇടക്കാലാശ്വാസമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്ന് വ്യക്തം.ഉത്തരാഖഢ് പ്രളയത്തിനു ശേഷം കേന്ദ്രം 90 ശതമാനം തിരിച്ചടച്ച ലോകബാങ്ക് വായ്പ കൂടി ഉൾപ്പെടുത്തിയായിരുന്നു പാക്കേജ് പ്രഖ്യാപിച്ചത്. കേരളത്തിനുള്ള സാന്പത്തികസഹായം ഇതിലെങ്ങനെയാവും എന്ന കാര്യത്തില്‍ ഇനിയും വ്യക്തതതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button