Latest NewsKeralaUncategorized

മൽസ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയെ കാണാതായി

ഫൈബർ ബോട്ടിൽ പോയ ഏഴംഗ സംഘം കരയിലേക്ക് മടങ്ങി വരുന്നതിനിടയിൽ

തിരുവനതപുരം: മൽസ്യബന്ധനത്തിനുപോയ വള്ളം മറിഞ്ഞ് മൽസ്യത്തൊഴിലാളിയായ അഞ്ചുതെങ്ങ് സ്വദേശി എബനേസറിനെ(24) കാണാതായി. അഞ്ചുതെങ്ങ്–മാമ്പള്ളി പ്രദേശത്തു നിന്നു മൽസ്യബന്ധനത്തിനുപോയ വള്ളമാണ് മറിഞ്ഞത്. ബുധൻ രാവിലെ തട്ടമടി ഫൈബർ ബോട്ടിൽ പോയ ഏഴംഗ സംഘം കരയിലേക്ക് മടങ്ങി വരുന്നതിനിടയിൽ തിരയിൽപ്പെട്ടു വ‍ഞ്ചി മറിയുകയായിരുന്നു. ബോട്ടിലെ മറ്റ് ആറു പേരും രക്ഷപ്പെട്ടു.

ALSO READ: ഇന്ത്യൻ മൽസ്യബന്ധനബോട്ടുകൾ വിട്ടുനൽകുമെന്ന് ശ്രീലങ്ക

അപ്പോൾ തന്നെ അധികൃതരെ അറിയിച്ചെങ്കിലും സർച്ച് ലൈറ്റ് മങ്ങലാണെന്ന കാരണം പറഞ്ഞ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഈ അനാസ്ഥയ്ക്കെതിരെ കൃത്യവിലോപന കുറ്റം ചുമത്തി അവരെ സർവീസിൽ നിന്നു പിരിച്ചുവിടണമെന്ന് സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു.

shortlink

Post Your Comments


Back to top button