കേരളത്തെ മുക്കിയ മഴ കാരണം മാറ്റി വച്ച മലയാള സിനിമകൾ റിലീസിനൊരുങ്ങുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് യോഗം കൂടിയാണ് പുതിയ തീയതികൾ തീരുമാനിച്ചത്. സെപ്റ്റംബർ ഏഴു മുതൽ ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തി തുടങ്ങും. ടോവിനോയുടെ തീവണ്ടിയാണ് ആദ്യം തീയേറ്ററുകളിൽ എത്തുന്നത്.
കായംകുളം കൊച്ചുണ്ണി, കുട്ടനാടൻ ബ്ലോഗ്, വരത്തൻ, തീവണ്ടി, പടയോട്ടം എന്നി ചിത്രങ്ങളായിരുന്നു ഓണത്തിന് തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. ഓണത്തിന് ഒരാഴ്ച മുന്നേ എത്തേണ്ടിയിരുന്ന ബിജു മേനോന്റെ പടയോട്ടം എന്ന ചിത്രമായിരുന്നു.
ഓണച്ചിത്രങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് സിനിമകളും സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഘട്ടംഘട്ടമായി റിലീസ് ചെയ്യാനാണ് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനമായത്. കുട്ടനാടൻ ബ്ലോഗ് സെപ്റ്റംബർ 14, കായംകുളം കൊച്ചുണ്ണി, വരത്തൻ എന്നി ചിത്രങ്ങൾ 20 നും എത്തും. മോഹൻലാൽ നായകനാകുന്ന ഒടിയൻ, ഡ്രാമ എന്നിവ ഒക്ടോബറിലാണ് എത്തുക.
Post Your Comments