KeralaLatest News

ദുരിതാശ്വാസ ക്യാമ്പിലെ ജനത്തോടൊപ്പം മന്ത്രി

മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി സാധാരണ വെള്ളം കയറാത്ത മേഖലകളിൽ ഒറ്റ രാത്രി കൊണ്ട് വെള്ളം പൊങ്ങുകയും വലിയ ഒരു പ്രദേശത്തെ ജനങ്ങൾ ഒറ്റപ്പെടുകയും ചെയ്ത സ്ഥിതിവിശേഷമാണ് തൃശൂർ ജില്ലയിലെ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ കെട്ട് ബണ്ട് തകർന്നതിലൂടെ സംഭവിച്ചത്. വലിയ മഴക്കാലത്തുപോലും പെയ്തിറങ്ങുന്ന വെള്ളം നിമിഷനേരം കൊണ്ട് ഒഴുകിപ്പോകുന്ന അമ്പതിൽ താഴെ വില്ലേജുകൾ ആണ് പെട്ടെന്ന് വെള്ളത്തിനടിയിൽ ആയിപ്പോയത്.

പീച്ചി , ചിമ്മിനി ഡാമുകൾ തുറന്നതിലൂടെ അമിതമായ ജലപ്രവാഹം ഉണ്ടായതുമൂലം കരുവന്നൂർ പുഴ നിറഞ്ഞു കവിയുകയും അസാധാരണമാം വിധം അപകടകരമാവുകയും ചെയ്തു. തുടർന്ന് ഇല്ലിക്കൽ കെട്ട് തകരുകയും പുഴ ഗതിമാറി ഒഴുകുകയും ചെയ്തു. കനത്ത മഴക്കാലത്തുപോലും വെള്ളപ്പൊക്കം എന്താണെന്ന് അറിയാത്ത പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും ഒറ്റരാത്രി കൊണ്ടുണ്ടായ ഈ സംഭവത്തോടെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് പോവുകയായിരുന്നു.

കാട്ടൂർ , എടത്തിരുത്തി, എടതിരിഞ്ഞി, പഴുവിൽ, ചാഴൂർ , ആലപ്പാട് , പുള്ള് , പള്ളിപ്പുറം, അന്തിക്കാട് തുടങ്ങിയ മേഖലകളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കുകയും ചെയ്തു. സൈന്യമടക്കമുള്ള എൻജിനീയറിങ് വിഭാഗത്തിന് ഇത്തരമൊരു ബണ്ട് പുനർനിർമാണം അതിവേഗത്തിൽ സാധ്യമാകില്ല എന്ന് കണ്ടപ്പോൾ കുട്ടനാട്ടിൽ നിന്നും വിദഗ്ദ്ധ തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിക്കുകയും ബന്ധു പുനർനിർമ്മിക്കുകയും ചെയ്തു. എങ്കിലും വെള്ളം താഴാനും ജനജീവിതം സാധാരണ നിലയിൽ ആകാനും ദിവസങ്ങൾ എടുക്കും.

സർക്കാരും സന്നദ്ധ സംഘടനകളും ജനങ്ങളും കൈമെയ് മറന്നു പ്രവർത്തിക്കുന്നതിലൂടെ ക്യാംപുകളിൽ ജനജീവിതം സുഗമമായ അവസ്ഥയിലാണ്.

ജില്ലയുടെ മന്ത്രി വി എസ സുനിൽ കുമാർ ഇന്ന് പ്രദേശങ്ങൾ സന്ദർശിക്കുകയും സർക്കാരിന്റെ സഹായങ്ങളും തീരുമാനങ്ങളും ജനങ്ങളോട് നേരിട്ട് അറിയിക്കുകയും ചെയ്തു. ഈസ്റ് കോസ്റ്റിന് അനുവദിച്ച പ്രത്യേക സമയത്തിൽ അദ്ദേഹം ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയുണ്ടായി. ക്യാംപിൽ നിന്ന് തന്നെ ജനങ്ങളോടൊപ്പം ഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.

സുജിത്ത് ചാഴൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button