ലക്നോ : കൂട്ട ബലാത്സംഗത്തിനിരയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ബുധ്വാനില് പതിനാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി രണ്ടു ദിവസങ്ങള്‍ക്കു ശേഷം തൂങ്ങിമരിച്ചത്. മൂന്നു പേര് ചേര്‍ന്ന് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത് .
Also read: വിഷവാതകം ശ്വസിപ്പിച്ച് ഡോക്ടര്‍ ഭാര്യയേയും മകളേയും കൊലപ്പെടുത്തി : വില്ലനായത് അവിഹിതം
തിങ്കളാഴ്ച രാത്രി മൂത്രപ്പുരയില്പോകാനായി പെണ്‍കുട്ടി വീടിനു വെളിയിലിറങ്ങിയപ്പോള്‍ പ്രതികള്‍ വീടിനു സമീപത്തെ സര്‍ക്കാര്‍ സ്കൂളിലേക്ക് തട്ടിക്കൊണ്ടുപോകുകയും ക്രൂരമായ പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയുമായിരുന്നു. തുടർന്ന് അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് അവശനിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരനാണ് എന്നാണ് വിവരം.
Post Your Comments