ന്യൂഡല്‍ഹി: ധനകാര്യ വകുപ്പിന്റെ ചുമതലകള്‍ വീണ്ടും ഏറ്റെടുത്ത് അരുണ്‍ ജെയ്റ്റ്ലി. മേയ് 14ന് നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനായ ഇദ്ദേഹം ചുമതലകളില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. ജയ്റ്റ്ലി അവധിയില്‍ പ്രവേശിച്ചതോടെ റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പീയൂഷ് ഗോയലിനായിരുന്നു ധനകാര്യമന്ത്രാലയത്തിന്റെ ചുമതല.
Also Read : പിഎന്‍ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി
ഈ കാലഘട്ടത്തില്‍ സുപ്രധാനമായ രണ്ട് ജിഎസ്ടി കൗണ്‍സില്‍ മീറ്റിംഗുകളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാല്‍ ആരോഗ്യം വീണ്ടെടുത്തതോടെ അരുണ്‍ ജയ്റ്റ്ലിയെ ധനകാര്യ മന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചു വരികയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Post Your Comments