
ജക്കാർത്ത : ഏഷ്യൻ ഗെയിംസ് വനിതാ ടെന്നിസിൽ ഇന്ത്യയുടെ അങ്കിതാ റെയ്നയ്ക്ക് വെങ്കലം. ചൈനയുടെ ഷ്വായ് സാങ്ങിനോടാണ് അങ്കിത റെയ്ന സെമിയില്‍ പൊരുതി തോറ്റത്. ലോക റാങ്കിംഗില്‍ 34ാം സ്ഥാനത്താണ് ഷ്വായ് സാങ്. സ്കോർ 4-6, 6-7
Read also: ക്രിക്കറ്റ് താരങ്ങളുടെ നല്ല മനസിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി
അതേസമയം ടെന്നിസ് പുരുഷ ഡബിൾസ് ഇനത്തിൽ രോഹൻ ബൊപ്പണ്ണ–ദ്വിവിജ് ശരൺ സഖ്യം ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4–6, 6–3, 10–8 എന്ന സ്കോറിന് തോൽപ്പിച്ചാണ് സഖ്യം ഫൈനലിൽ കയറിയത്.
Post Your Comments