ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നവരുടെ നിരയിൽ ഇന്ത്യയിൽ നിന്നും അക്ഷയ് കുമാറും സൽമാൻ ഖാനും. ഫോബ്‌സ് മാഗസിൻ പുറത്തു വിട്ട പട്ടികയിൽ ആദ്യ പത്തിലാണ് ഇവരുടെ സ്ഥാനം. അക്ഷയ് കുമാർ ഏഴാം സ്ഥാനത്തും സൽമാൻ ഖാൻ ഒൻപതാം സ്ഥാനത്തും ആണ്. ഹോളിവുഡ് സൂപ്പർതാരം ജോർജ് ക്ലൂണിയാണ് ഒന്നാമത്.
4.5 കോടി ഡോളർ ആണ് അക്ഷയ കുമാറിന്റെ പ്രതിഫലം 3.84 കോടി ഡോളർ ആണ് സൽമാന്റേത്. ജാക്കി ചാൻ, റോബർട്ട് ഡൗണി ജൂനിയർ, വിൽ സ്മിത്ത് തുടങ്ങിയവർ ആണ് മുന്നിൽ ഉള്ള മറ്റ് പ്രമുഖർ. അവേഞ്ചേഴ്‌സ് തരാം ക്രിസ് ഇവാൻസ് ആണ് പത്താം സ്ഥാനത്ത്. കഴിഞ്ഞ മാസം പുറത്തുവിട്ട ഫോബ്സിന്റെ 2018ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 100 താരങ്ങളുടെ പട്ടികയിലും അക്ഷയും സല്മാനും ഇടം കണ്ടെത്തിയിരുന്നു
Post Your Comments