ജഭൽപ്പൂർ: പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. സംഭവത്തിൽ പ്രതിയും കുട്ടിയുടെ ബന്ധുവുമായ 20കാരനായ ആനന്ദ് കുശ്വാഹയെ പോലീസ് അറസ്റ്റ് ചെയ്തതു. മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി വില്ലേജിലാണ് സംഭവം.
കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയിലാണ് ആനന്ദിനെ പോലീസ് പിടികൂടിയത്. കാണാതാകുന്നതിന് മുമ്പ് വരെ കുട്ടി പ്രതിക്കൊപ്പമായിരുന്നു ഉണ്ടായിരുന്നതെന്ന് കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു. ഇത് പ്രകാരം പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്.
Read also:സാലയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
ചോദ്യം ചെയ്യലില്‍ ആനന്ദ് കുറ്റം സമ്മതിച്ചു. പ്രദേശത്തു കൂടിയുള്ള നദിയുടെ സമീപം വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി പൊലീസിൽ പറഞ്ഞു. എന്നാൽ പ്രതി പറഞ്ഞ വിവരം തെറ്റാണെന്ന് കണ്ടെത്തിയ പോലീസ് വീണ്ടും ചോദ്യം ചെയ്തു.
വീട്ടില്‍ വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും. കുട്ടി ബഹളം വെച്ചപ്പോൾ കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചെന്നും മുറിയില്‍ തെറിച്ച രക്തം കഴുകി കളഞ്ഞുവെന്നും ആനന്ദ് പറഞ്ഞു.
Post Your Comments