KeralaLatest News

മുല്ലപ്പെരിയാറിന്‍റെ അവസാന ഷട്ടറും അടച്ചു

ജലനിരപ്പ് 140 അടിക്കുമുകളിലെത്തിയതോടെ ഈ മാസം പതിനഞ്ചിനാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്

കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ജലനിരപ്പ് 139.97 അടിയായി കുറഞ്ഞതിനെ തുടർന്ന് സ്പില്‍വേയില്‍ ഷട്ടര്‍ അടച്ചു. ഇന്ന് രാവിലെ വരെ ഒരു ഷട്ടറാണ് തുറന്നിരുന്നത്. മുല്ലപ്പെരിയാറിന്‍റെ അവസാനത്തെ ഷട്ടറും ഇതോടെ തമിഴ്നാട് അടച്ചു.

Also Read: അൻപൊടു കൊച്ചിയെ ചോദ്യം ചെയ്ത യുവതിയുടെ കട കളക്ടർ പൂട്ടിച്ചെന്നു ആരോപണം

ജലനിരപ്പ് 140 അടിക്കുമുകളിലെത്തിയതോടെ ഈ മാസം പതിനഞ്ചിനാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. അതിനാൽ സ്പിൽവേയിലെ എട്ടു ഷട്ടറുകൾ തമിഴ്നാട് പൂർണമായും താഴ്ത്തിയിരുന്നു. അതേസമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2400.70 അടിയായി. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്ററായി കുറച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button