Latest NewsKerala

രക്ഷാപ്രവര്‍ത്തനം നടത്തിയ സൈനികര്‍ക്ക് യാത്രയയപ്പ് നല്‍കും : മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയ കെടുതിയിൽപെട്ട കേരളത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സൈന്യം നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. സേനാ വിഭാഗങ്ങള്‍ക്ക് ഈ മാസം 26ന് പ്രത്യേക യാത്രയയപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പ്രതിസന്ധികളെ അതിജീവിക്കാം. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവര്‍ തളരരുത്. നാളെ ചെങ്ങന്നൂരിലെ ദുരിതബാധിതരെ കാണുമെന്നു അദ്ദേഹം പറഞ്ഞു.

Also read : കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാരായവര്‍ ഈ മന്ത്രിമാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം വിജയകരമായിരുന്നു. ആകെ 3314 ക്യാമ്പുകളിലായി 12,10,453 പേര്‍ കഴിയുന്നുണ്ട്.യുഎഇ ഫണ്ട് സ്വീകരിക്കുത്തതിലെ തടസങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. 2016 ലെ ദുരന്ത നിവാരണ നിയമമനുസരിച്ച്​  വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  യുഎഇ സഹായത്തെ മോദി സ്വാഗതം ചെയ്തതാണെന്നും തടസം നേരിടുകയാണെങ്കില്‍ ഇത് നീക്കാന്‍ വേണ്ടി വന്നാല്‍ പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button