തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളില്നിന്നുള്ള സഹായത്തിന്റെ ഒഴുക്ക്. ചൊവ്വാഴ്ച വൈകുന്നേരം ആറു വരെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത് 112 കോടി രൂപ. ഇതിനു പുറമേ എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇ ന്ത്യ)യിലെ അക്കൗണ്ടില്‍ നേരിട്ട് 187 കോടി രൂപയും ലഭിച്ചു. മൊത്തം 309 കോടി രൂപയാണ് ഇതുവരെ ലഭിച്ചത്.
ഇതില്‍ 73.32 കോടി രൂപ പേയ്മെന്റ് ഗേറ്റ്-വേകള്‍ വഴിയാണ് ലഭിച്ചത്. എട്ട് ദിവസങ്ങളിലായി 2.62 ലക്ഷം പേര് ഈ സൗകര്യം ഉപയോഗപ്പെടുത്തി. മണിക്കൂറില്‍ ശരാശരി 2462 പേര് (ഒരു മിനിട്ടില്‍ 41 പേര്) വെബ്സൈറ്റ് ഉപയോഗിച്ചു പണമടയ്ക്കുന്നുണ്ട്. ഇതിനു പുറമേ പേടിഎം വഴി 35 കോടി രൂപയും മറ്റ് ബാങ്ക് യുപിഐകള്‍ വഴി ഏകദേശം നാല് കോടി രൂപയും ഇതുവരെ ലഭിച്ചിട്ടുണ്ട്.
മണിക്കൂറില്‍ ശരാശരി ഒരു കോടി രൂപ (ഒരു മിനിറ്റില്‍ 1.67 ലക്ഷം രൂപ) വീതം ഓണ്‍ലൈനായി സംഭാവന ലഭിക്കുന്നുണ്ട്. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സം വിധാനം ഏര്‍പ്പെടുത്തിയിട്ടുളളത്.
Post Your Comments