Food & CookeryLife Style

ടേസ്റ്റി ചിക്കന്‍ റോസ്റ്റ് തയാറാക്കാം

ചിക്കന്‍ വിഭവങ്ങള്‍ പൊതുവെ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നവയാണ്. ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും എപ്പോഴും ഒരേ രീതിയില്‍ ഉണ്ടാക്കിയാല്‍ അതിനോടുള്ള ഇഷ്ടം കുറയും. അതിനാല്‍ ഒരു വൈറൈറ്റിക്കുവേണ്ടി ഇന്ന് ചിക്കന്‍ റോസ്റ്റ് തയാറാക്കി നോക്കിയാലോ?

Also Read : രുചികരമായ കല്ലുമ്മക്കായ റോസ്റ്റ് ഉണ്ടാക്കാം

ചേരുവകള്‍: 

ചിക്കന്‍ -500 ഗ്രാം

സവാള -5 എണ്ണം

പച്ചമുളക് -4

ഇഞ്ചി -സാമാന്യം വലിയ കഷ്ണം

വെളുത്തുള്ളി-1/2 ടീസ്പൂണ്‍

തക്കാളി -1വലുത്

ചെറുനാരങ്ങാ നീര്-1 ടീസ്പൂണ്‍

കറിവേപ്പില -2 തണ്ട്

കറുവപ്പട്ട-1 കഷ്ണം

ഗ്രാംപൂ -3 എണ്ണം

പെരുംജീരകം -2 നുള്ള്

കുരുമുളക്- 1/2

ഏലയ്ക്ക -3 എണ്ണം

മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍

മുളകുപൊടി -1 1/2 ടീസ്പൂണ്‍

കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍

മല്ലിപ്പൊടി – 2 ടീസ്പൂണ്‍

ചിക്കന്‍ മസാല -1 ടീസ്പൂണ്‍

തേങ്ങാക്കൊത്ത് – 4 ടീസ്പൂണ്‍

ഉപ്പ്,എണ്ണ – പാകത്തിന്

തയാറാക്കുന്ന വിധം:

ചിക്കന്‍ കഷ്ണങ്ങള്‍, അല്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, നാരങ്ങനീര്, ഇവ പേസ്റ്റ് ആക്കി മരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കുക പാനില്‍ എണ്ണ ചൂടാക്കി കറുവാപ്പട്ട, ഗ്രാംപൂ, കുരുമുളക്, പെരുംജീരകം, ഏലയ്ക്ക, ഇവ ചേര്‍ത്ത് മൂപ്പിക്കുക. ചേരുവകള്‍ ചതച്ചെടുത്താല്‍ കൂടുതല്‍ നന്നാവും. മസാല മൂത്തുകഴിഞ്ഞ് സവാള നീളത്തില്‍ അരിഞ്ഞത് ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക. നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇവയും കൂടി ചേര്‍ക്കണം . ശേഷം, തക്കാളി അരിഞ്ഞത് തെങ്ങാക്കൊത്ത്, മഞ്ഞള്‍പൊടി,മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല ഇവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക . പച്ചമണം മാറി വരുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങളും പാകത്തിന് ഉപ്പും ബാക്കി നാരങ്ങനീരും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വളരെ കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചുവച്ചു വേവിക്കുക.ചിക്കനിലെ വെള്ളം വറ്റി , മസാല ചിക്കന്‍ കഷ്ണങ്ങളില്‍ നന്നായി പിടിച്ചിരിക്കുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കുക . മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറച്ചരിഞ്ഞത് വറുത്തെടുക്കണം . ഇത് തയാറാക്കിയിരിക്കുന്ന ചിക്കന് മേല്‍ വിതറി ഉപയോഗിക്കാം . ആവശ്യമെങ്കില്‍ മല്ലിയില കൂടി തൂകാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button