കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തി. ദുരിതാശ്വാസ ക്യാമ്പില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കൊച്ചി നായരന്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
ALSO READ: പ്രളയത്തിന് ഉത്തരവാദി സർക്കാർ : ആരോപണവുമായി കത്തോലിക്ക സഭ
ക്യാമ്പിലെ വസ്തുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഇയാള്‍ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതര്‍ക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയര്‍ത്തി പോലീസുകാരന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചിരുന്നു. ക്യാമ്പില്‍ വസ്തുകള്‍ വിതരണം ചെയ്യന്നതില്‍ വിവേചനമെന്ന പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
Post Your Comments