Latest NewsIndia

ശബരിമലയിലെ സ്ത്രീ പ്രവേശനവും കേരളത്തിലെ പ്രളയവും ബന്ധപ്പെടുത്തി പരാമർശം : ആർ ബി ഐ ഉദ്യോഗസ്ഥൻ ഗുരുമൂർത്തിയും നടൻ സിദ്ധാർഥും തമ്മിൽ വാക്‌പോര്

ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സംബന്ധിച്ചവാദമാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്.

ചെന്നൈ: കേരളം നേരിടുന്ന പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനും തെന്നിന്ത്യന്‍ താരം സിദ്ധാർഥും തമ്മിൽ വാക്‌പോര്. ശബരിമലയിലെ സ്ത്രീ പ്രവേശനവും കേരളത്തിലെ പ്രളയത്തേയും ബന്ധപ്പെടുത്തി ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ ഗുരുമൂര്‍ത്തി നടത്തിയ പരാമര്‍ശത്തിനാണ് സിദ്ധാർഥ് മറുപടി നൽകിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സംബന്ധിച്ചവാദമാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്.

എന്നാൽ സംഭവത്തിൽ വിവാദമായതോടെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് തന്റെ ആര്‍ബിഐ ബോര്‍ഡ് അംഗത്വവുമായും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.’ഇരുപത്തിയാറാം വയസ്സില്‍ ഗോയങ്കയുമായി ചേര്‍ന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ ആളാണ് ഞാന്‍. എന്നെ ഇപ്പോള്‍ അധിക്ഷേപിക്കുന്നവരില്‍ പലരും അന്ന് ജനിച്ചിട്ട് പോലുമില്ല. പിന്നീട് ഒരു രേഖയില്‍ കൃത്രിമം കാണിച്ച് എന്നെ അറസ്റ്റ് ചെയ്യിക്കുന്നത് അംബാനിയാണ്.’

‘അത് കഴിഞ്ഞാണ് ബോഫോഴ്‌സ് കേസും രാഷ്ട്രീയ അഴിമതിയുമടക്കം പലതും നടക്കുന്നത്. ലിബറലുകളും കപട മതേതരവാദികളും എന്നെ എതിര്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നുവന്നു’ ഗുരുമൂർത്തി മറുപടി ട്വീറ്റ് ഇട്ടിരുന്നു. നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു. യാതൊരു ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നതായുള്ള നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വിഡ്ഢിയാണ് എന്നാണ് ജനങ്ങള്‍ കരുതുന്നതെന്നും സിദ്ധാര്‍ത്ഥ് റീട്വീറ്റില്‍ പറയുന്നു. ഗുരുമൂർത്തിയെ അനുകൂലിച്ചും സിദ്ധാർത്ഥിന്റെ അനുകൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button