അബുദാബി : പ്രളയക്കെടുതി അനുഭവിയ്ക്കുന്ന കേരളത്തിന് ആശ്വാസമായി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സേവനം. പ്രവാസികളുടെ 50 ടണ്‍ സാധനങ്ങള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വിതരണം ചെയ്യും. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവുമാണ് സാധനങ്ങള്‍ നാട്ടിലെത്തിക്കുന്നത്. കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായ പീപ്പിള്‍സ് ഫൗണ്ടേഷന് വേണ്ടി ഗള്‍ഫ് പ്രവാസികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ചത് 50 ടണ്ണിലേറെ സാധനങ്ങളായിരുന്നു. ഇവ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
read also : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഈ കാര്യങ്ങളാണ് ആവശ്യം
വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന് കൈമാറാനുള്ള സാധനങ്ങള്‍ സമാഹരിക്കുന്നത്. ഇവ ആവശ്യക്കാരിലെത്തിക്കാനും നാട്ടില്‍ വ്യവസ്ഥാപിതമായ സൗകര്യങ്ങള്‍ ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തെ സഹായിക്കണമെന്ന യു.എ.ഇ ഭരണാധികാരികളുടെ ആഹ്വാനം ദുരിതാശ്വാസ പ്രവര്‍ത്തനം കൂടുതല്‍ ഈര്‍ജിതമാക്കിയിരുന്നു.
Post Your Comments