Latest NewsKerala

രക്ഷാപ്രവർത്തകരോടൊപ്പം വീടുവിട്ടിറങ്ങാൻ മടിക്കുന്നവരെ പുറത്തിറക്കാൻ നീക്കം തുടങ്ങി

ഇതുവരെ ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത ആയിരത്തിലധികം വീടുകള്‍ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്

പാണ്ടനാട്: ചെങ്ങന്നൂർ പാണ്ടനാട് രക്ഷാപ്രവർത്തകർ എത്തി രക്ഷപെടുത്താൻ ശ്രമിച്ചിട്ടും വീടുവിട്ട് വരാൻ കൂട്ടാക്കാത്തവരെ പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. എത്രയും പെട്ടെന്ന് വീട് വിട്ട് പുറത്തിറങ്ങണമെന്ന അനൗൺസ്മെന്റുമായി ഒരു സംഘം ഉടനെ തന്നെ പാണ്ടനാട്ടെ വിവിധ മേഖലകളിൽ എത്തുമെന്നാണ് അവിടെ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട്.

Also Read: തന്നെയും കുടുംബത്തിനെയും രക്ഷിച്ചവർക്കെല്ലാം നന്ദി പറഞ്ഞ് നടൻ ജയറാം

ഇതുവരെ ആര്‍ക്കും എത്തിപ്പെടാൻ കഴിയാത്ത ആയിരത്തിലധികം വീടുകള്‍ ഇപ്പോഴും മുങ്ങിക്കിടക്കുകയാണ്. അതേസമയം പാണ്ടനാട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറ് പേരടങ്ങിയ രക്ഷാപ്രവർത്തന സംഘത്തെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button