ന്യൂഡല്‍ഹി: 113 കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയും കൊള്ളസംഘ നേതാവുമായ ‘മമ്മി’ എന്നറിയപ്പെടുന്ന ബസിരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ ,മദ്യകടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാജസ്ഥാന്‍ സ്വദേശിനിയായ ഇവര്‍ 45 വര്‍ഷങ്ങളായി കുറ്റകൃത്യങ്ങള്‍ ചെയ്തു വരുന്നു. 62-ാം വയസ്സിലാണ് ഇവര്‍ പിടിയിലാകുന്നത്. വളരെ ഹീനമായ കുറ്റകൃത്യങ്ങളാണ് ഇവരും എട്ട് മക്കളും ചേര്‍ന്ന് നടത്തിയത്.
അഞ്ച് പ്രധാന സ്തീ കുറ്റവാളികളില്‍ ഉള്‍പ്പെടുന്നയാളാണ് ബസിരന്‍. സംഗം വിഹാറില്‍ കുടുംബാംഗങ്ങളെ കാണാനെത്തിയപ്പോഴാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
‘മമ്മി’ എന്നാണ് ഇവരെ കൂട്ടാളികള്‍ വിളിക്കുന്നത്. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഇവരും കൂട്ടാളികളും ചേര്‍ന്ന് ഒരാളെ കൊല്ലാനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് മദ്യം നല്‍കാമെന്നു പറഞ്ഞ് ഇയാളെ കാട്ടിനുള്ളില്‍ കൂട്ടികൊണ്ട് പോകുകയും കൊലപ്പെടുത്തി കത്തിച്ച് കളയുകയായിരുന്നു.
ALSO READ:മുതിരപ്പുഴയാറില്‍ നിന്നും സ്ത്രീയുടെ ജീര്‍ണിച്ച ഉടലും കൈകളും കണ്ടെത്തി : സംഭവം കൊലപാതകം
സംഭവത്തിന് ഒരാഴ്ച ശേഷം മാത്രമാണ് പോലീസിന് കൊലപാതകത്തെ കുറിച്ച് അറിവ് ലഭിച്ചത്. കാട്ടിലൂടെ പോയ ഒരാള്‍ ചീഞ്ഞളിഞ്ഞനിലയില്‍ ഇയാളുടെ മൃതദേഹം കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ ബസിരന്‍ രക്ഷപ്പെടുകയായിരുന്നു.
Post Your Comments