കുട്ടനാട്: പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരന്തം അനുഭവിച്ച സ്ഥലങ്ങളില്‍ ഒന്നാണ് കുട്ടനാട്. രണ്ടു മാസത്തിനിടയില്‍ മൂന്നാമത്തെ വലിയ പ്രളയത്തിനാണ് കുട്ടനാട് സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഡാമുകള്‍ തുറന്ന് വെള്ളെം ഇരച്ചു കയറിയപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രളയത്തിനടിയിലായി കുട്ടനാട്.
പലയിടത്തും വെള്ളം ഇറങ്ങിയെങ്കിലും കുട്ടനാട്ടില്‍ കാലുകുത്താന്‍ മണ്ണില്ലാത്ത അവസ്ഥയാണ്. ഇവിടെനിന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. രക്ഷപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ടുക്കിടക്കുന്ന ചിലര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്നത്.
ALSO READ:തോട്ടപ്പള്ളി സ്പില്‍വേയുടെ മുഴുവന്‍ ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി കുട്ടനാട്
ഒന്നര ലക്ഷത്തിലേറെ പേരാണ് ഇതുവരെ ഇവിടെ നിന്ന് മറ്റിടങ്ങളിലേയ്ക്ക് പോയത്. ആലപ്പുഴ, തകഴി, ചങ്ങനാശ്ശേരി എന്നീ മൂന്നു കരകളിലായാണ് ഇപ്പോളിവര്‍ താമസിക്കുന്നത്.
വീടുകളില്‍ പാഞ്ഞു കയറിയ വെള്ളം വരുത്തിയ നാശ നഷ്ടങ്ങള്‍ വിലമതിക്കാനാവില്ല. കുട്ടനാടന്‍ ജനത തിരികെ വീടുകളിലെത്താന്‍ കാത്തു നില്‍ക്കുകയാണ്. വെള്ളമിറങ്ങിത്തീരുമ്പോള്‍ ബാക്കിയാവുന്നത് പച്ചപ്പ് നശിച്ച പാടങ്ങളാണ്. വൈദ്യുതി, ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ തകരാറിലായതും ഗതാഗതമാര്‍ഗങ്ങള്‍ വെള്ളത്തിലായതും കുട്ടനാടിന്റ നാശത്തിന് ആക്കംകൂട്ടുന്നു.
Post Your Comments