തിരുവനന്തപുരം: വനം മന്ത്രി രാജുവിന്റ മന്ത്രിസ്ഥാനം തെറിയ്ക്കും. സംസ്ഥാനത്ത് പ്രളയം അതിരൂക്ഷമായിരിക്കെയാണ് മന്ത്രി രാജു ജര്‍മനിയിയിലേയ്ക്ക് വിമാനം കയറിയത്. രാജുവിന്റെ വിദേശയാത്രയെ കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോ, സിപിഐ എക്‌സിക്യുട്ടീവോ അറിഞ്ഞിട്ടില്ലെന്നതാണ് സത്യം.
സംസ്ഥാനത്ത് പ്രളയവും രക്ഷാപ്രവര്‍ത്തനവും നടന്നുകൊണ്ടിരിയ്‌ക്കെ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ രാജുവിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാനാണ് സി. പി. ഐയുടെ ആലോചന. ഈ സംഭവം പാര്‍ട്ടിക്കും ഇടതു മുന്നണി സര്‍ക്കാരിനും ഉണ്ടാക്കിയ നാണക്കേടില്‍ നിന്ന് തലയൂരാനാണ് നടപടി.
ഇക്കഴിഞ്ഞ പതിനാറിനാണ് രാജു ജര്‍മനിയിലേക്കു പോയത്. ലോക മലയാളി കൗണ്‍സിലിന്റെ ഗ്ളോബല്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് രാജുവിന് നല്‍കിയിരുന്നത്. രാജു പുറപ്പെടുമ്പോള്‍ കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്തും സംഭവിക്കാമെന്ന അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.
രാജുവിന്റേത് രഹസ്യ സ്വഭാവത്തോടെയുള്ള വിദേശ യാത്രയായാണ് സി. പി. ഐ വിലയിരുത്തുന്നത്. ഇക്കാര്യം പുറത്തു പറഞ്ഞിരുന്നെങ്കില്‍ കാനം രാജേന്ദ്രന്‍ അനുമതി നിഷേധിക്കുമായിരുന്നുവെന്ന് ഉറപ്പുള്ളതിനാല്‍ ബോധപൂര്‍വം രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു എന്നു തന്നെയാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
ടിക്കറ്റ് കിട്ടാത്തതിനാൽ മന്ത്രി കെ രാജു ജർമനിയിൽ തന്നെ തുടരും
പതിനാറിന് ജര്‍മനിക്കു രാജു ജര്‍മനിക്കു പോയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. വിവരം അറിഞ്ഞ് സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രാജുവിനോട് സന്ദര്‍ശനം റദ്ദാക്കി ഉടന്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിരുന്നു
Post Your Comments