Latest NewsKerala

രക്ഷാപ്രവര്‍ത്തനത്തിലെ പാളിച്ച : വിമർശനവുമായി വീണ ജോർജ് എം എൽ എ

പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല

ആറന്മുള: രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച് ആറന്മുള് എംഎല്‍എ വീണ ജോര്‍ജ്ജ്. പത്തനംതിട്ട ജില്ലയില്‍ എത്ര പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കണക്കെടുക്കാന്‍ പോലും ജില്ലാഭരണകൂടത്തിന് സാധിച്ചില്ലെന്ന് എംഎല്‍എ ആരോപിക്കുന്നു. ഇത് വലിയ വീഴ്ചയാണ്. എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വീണ ജോര്‍ജ്ജ് പറഞ്ഞു

അടിയന്തരമായി കണക്ക് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശം നല്‍കി. പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. ആ ഭാഗങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിട്ടുള്ള രക്ഷാപ്രവര്‍ത്തനം അടിയന്തരമായി നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button