യുഎഇ: കേരളത്തിലെ പ്രളയദുരന്തത്തിൽ മനംനൊന്ത് പ്രവാസി മലയാളികൾ. തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കുറിച്ച് യാതൊരു വിവരവും അറിയാൻ കഴിയാതെ വലയുകയാണ് ഇവർ. പലർക്കും നാട്ടിലുള്ളവരുമായി ഫോൺബന്ധം പോലും നഷ്ടമായി. സാമൂഹിക മാധ്യമങ്ങളിലെ നാട്ടുകൂട്ടായ്മയിലൂടെ ലഭിക്കുന്ന വിവരങ്ങളെയാണ് പലരും ആശ്രയിക്കുന്നത്. മിക്കവരും ടെലിവിഷനു മുന്നിൽ കണ്ണും നട്ടിരിക്കുകയാണ്. നാടിനെയും നാട്ടിലെ ചിലരെയും അതിൽ കാണുമ്പോൾ ഒരു നിമിഷം ആശ്വസിക്കും. എന്നാൽ അതിനടുത്ത പ്രദേശത്തുള്ള തങ്ങളുടെ ഉറ്റവർക്കെന്തുപറ്റി എന്ന് അടുത്തനിമിഷം ആശങ്കപ്പെടും. ഇതാണ് പ്രവാസി മലയാളികളുടെ അവസ്ഥ.
ALSO READ: കനത്തമഴയിലും ആലുവയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം
വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങളിൽ അകപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞതോടെ മിക്കവരുടെയും ഫോണുകൾ ചാർജ് തീർന്ന് ഓഫായ അവസ്ഥയിലാണ്. ഇതോടെ ബന്ധുക്കളെയോ അധികൃതരെയോ ബന്ധപ്പെടാൻ സാധിക്കാത്ത അവസ്ഥയിലാണ് മിക്കവരും. പ്രതികൂല കാലാവസ്ഥയെ പോലും വകവയ്ക്കാതെ ഇന്ന് രാവിലെ തന്നെ എല്ലായിടത്തും രക്ഷാപ്രവർത്തനം ആരംഭിച്ചു. പലയിടങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
Post Your Comments