Latest NewsCinemaNews

കേരളത്തിന് വേണ്ടി പ്രാർത്ഥിച്ച് കിംഗ് ഖാൻ

മലയാളികൾക്ക് പ്രാർത്ഥനയും ആയി ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് പ്രാർത്ഥനയും ആയി ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

“ആവശ്യമുള്ളപ്പോൾ നമ്മുടെ സഹോദരി സഹോദരന്മാരുടെ കൂടെ നിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. കേരളത്തിലെ എല്ലാവരെയും അള്ളാഹു രക്ഷിക്കട്ടെ.” ഷാരൂഖ് ഖാൻ പറയുന്നു. മഴയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കണം എന്ന് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ ബോളിവുഡ് താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു അതിവേഗം മറുപടി കൊടുക്കുകയും വേണ്ടത് ചെയ്യുകയും ചെയ്ത ഷാരൂഖിനോട് “നിങ്ങൾ ചെയ്തതിനു കേരളം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും” എന്ന ട്വീറ്റിന് മറുപടി ആയി ആണ് ഷാരൂഖ് ഇത് പറഞ്ഞത്.

അഭിഷേക് ബച്ചൻ , അമിതാഭ്, വിദ്യ, കരൺ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറുള്‍പ്പെടെയുള്ളവ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്. ഇവർക്ക് പുറമെ സംവിധായകനായ അനുരാഗ് കശ്യപും കേരളത്തിന് വേണ്ടി മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button