മഴക്കാലത്ത് പല രോഗങ്ങളും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. വെള്ളത്തിലൂടെയും കാറ്റിലൂടെയും പകരുന്ന രോഗങ്ങളുണ്ട്. മുഖ്യമായും ഇക്കാലത്ത് കണ്ടുവരുന്ന രോഗങ്ങളാണ് മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് -എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫ്‌ളൂ, ചിക്കൻഗുനിയ തുടങ്ങിയ. ഇത്തരം രോഗങ്ങൾ ഉണ്ടാകാതിരിക്കാൻഎടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമെന്ന് നോക്കാം.
1. കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ നിർബന്ധമാക്കുക.
2. ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം ഉപയോഗിക്കുക. ചൂടുവെള്ളം രോഗാണുക്കളെ ചെറുക്കുകയും ജലദോഷം കുറക്കുകയും ചെയ്യും.
3. ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.
4. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുക. കൂടുതൽ വെള്ളം കുടിക്കുക. വിഷാംശങ്ങൾ മൂത്രമൊഴിച്ച് പോകാൻ ഇത് നല്ലതാണ്.
5. പോഷകാഹാരങ്ങൾ കഴിക്കുക.
6. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.
7. വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതിൽ മീൻ വളർത്തിയാൽ അവ ആ മുട്ടകൾ തിന്നുകൊള്ളും.
8. ദൂരയാത്രകൾ ഒഴിവാക്കുക.
9. പഴയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിക്കരുത്.
10. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. അത് പോലെ ചെരിപ്പിടാതെ നടക്കരുത്.
Post Your Comments