ഓണ നാളിലെ പ്രധാന വിഭവങ്ങളില്‍ ഒന്നാണ് പഴം നുറുക്ക്. ഒരു ലഘുഭക്ഷണമായ പഴം നുറുക്ക് തിരുവോണ നാളിലെ പ്രഭാത ഭക്ഷണം കൂടിയാണ്. പപ്പടവും ഉപ്പേരിയും കൂട്ടി വയറുനിറയെ കഴിക്കാം. പത്ത് പഴംനുറുക്കിന് മൂന്ന് പപ്പടം എന്നാണ് കണക്ക്.
നന്നായി പഴുത്ത, തൊലിയില്‍ കറുത്ത പുള്ളികള്‍ വീണ നേന്ത്രപ്പഴമാകണം. ഒരു പഴം മൂന്നോ നാലോ കഷണമാക്കാം. വിറകടുപ്പില്‍ ചെമ്പുകലത്തില്‍ പുഴുങ്ങിയാല്‍ നല്ല രുചിയുണ്ടാകും. കുറഞ്ഞ അളവില്‍ വെള്ളമൊഴിച്ച് അതിനുമുകളില്‍ വാഴയണകള്‍ മുറിച്ചെടുത്ത് തട്ടായിവച്ച് അതിനും മുകളിലാണ് പഴം വയ്ക്കേണ്ടത്. വെള്ളം തിളയ്ക്കുമ്പോള്‍ പഴം ആവി തട്ടി വേവണം. അങ്ങനെ വേവ് കൃത്യമാകുന്ന പഴത്തില്‍ തേനും പഞ്ചസാരയും ചേര്‍ത്തും കഴിക്കാം. മറ്റുചിലര്‍ നെയ്യുകൂട്ടി കഴിക്കാം.
Post Your Comments