KeralaLatest News

ഇടുക്കിയില്‍ ജലനിരപ്പ് പരമാവധിയിലേക്ക്, ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് അടുക്കുന്നു. ഡാമിന്‍റെ പരിസരപ്രദേശങ്ങളില്‍ ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 2402.20 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. മണിക്കൂറില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്നത്. കൂടുതല്‍ വെള്ളം പുറത്തുവിടാന്‍ ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ജലനിരപ്പ് ഇന്ന് തന്നെ പരമാവധിയിലെത്തുമെന്നാണ് കരുതുന്നത്.

കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്ന കാര്യത്തില്‍ എറണാകുളം ജില്ലാഭരണകൂടവുമായി ആലോചിച്ച് മാത്രമെ തീരുമാനമെടുക്കാനാകൂ എന്നാണ് ഇടുക്കി ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. എന്നാൽ കെ എസ് ഇ ബിയുടെ നിലപാട് അണക്കേട്ടിലേക്ക് ഒഴുകിയെത്തുന്നതന് തുല്യമായി വെള്ളം ഒഴുക്കിവിടണമെന്നമാണ്. നിലവില്‍ മറ്റ് അണക്കെട്ടുകള്‍ തുറന്നതിനാലും മഴ ശക്തമായി തുടരുന്നതിനാലും ആലുവ വെള്ളത്തിനടിയിലാണ്.

ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കുന്നതോടെ, ഇപ്പോള്‍ തന്നെ വെള്ളം കയറി കിടക്കുന്ന എറണാകുളം ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാം ആഗസ്ത് ഒമ്പതിന് തുറന്നിരുന്നു. ഡാമിന്‍റെ ചരിത്രത്തില്‍ തന്നെ മൂന്നാം തവണയാണ് അണക്കെട്ട് തുറന്നത്. ആ സമയത്ത് തന്നെ എറണാകുളം ജില്ലയിലെ ആലുവയിലടക്കം വെള്ളം കയറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button