Latest NewsKerala

വീണ്ടും താരമായി ഹനാന്‍; ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്ത് ഹനാന്‍

തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ഒരു സ്വകാര്യ ന്യൂസ് ഓണ്‍ലൈനിലൂടെയാണ് ഹനാന്‍ അറിയിച്ചത്

തിരുവനന്തപുരം: ജീവിക്കാനായി മത്സ്യവില്‍പ്പന നടത്തി മലയാളികളുടെ മനയില്‍ കയറിക്കൂടിയ വ്യക്തമിയാണ് ഹനാന്‍. ഇപ്പോഴിതാ, തനിക്ക് നാട്ടുകാര്‍ പിരിച്ചുനല്‍കിയ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും ഹനാന്‍ മാതൃകയായി. തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് ഒരു സ്വകാര്യ ന്യൂസ് ഓണ്‍ലൈനിലൂടെയാണ് ഹനാന്‍ അറിയിച്ചത്.

സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.

Also Read : കനത്ത മഴ; ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു

കനത്ത മഴയില്‍ പ്രളയക്കെടുതി നേരിടുന്ന കേരളം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് വരുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോള്‍സ് കണ്ണന്താനം അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പ്രളയ ദുരന്തം വിതച്ച മേഖലകള്‍ ഹെലികോപ്ടറില്‍ സന്ദര്‍ശിക്കും. അതിന് ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു. കൂടാതെ കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button