Latest NewsKerala

വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ ജനങ്ങള്‍ പരക്കം പായുന്നതിനിടെ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന നായയുടെ വീഡിയോ വൈറലാകുന്നു

കുട്ടികളും ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടെയുള്ളവര്‍ കഴുത്തറ്റം വെള്ളത്തില്‍ അകപ്പെട്ട് രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിയ്ക്കുന്ന ഈ വേളയിലാണ് നായ തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന രംഗം ആരുടെയോ കണ്ണില്‍പ്പെട്ടത്. സഹജീവികളുടെ ഈ സ്‌നേഹം പ്രകടമാകുന്ന ഈ ദൃശ്യം ആരുടേയും മനസില്‍ പതിയുന്ന ഒന്നാണ്.

നമുക്കു മാത്രമല്ല കുടുംബമെന്നും നമ്മുടെ മാത്രം മനസില്‍ തോന്നുന്ന വികാരമല്ല സ്നേഹമെന്നും മനസിലാക്കണം. വെള്ളത്തിന്റെ ഒഴുക്കില്‍പെട്ട് കൈവിട്ടുപോയ തന്റെ കുട്ടിയെ തേടിയെത്തുന്ന നായ ഒടുവില്‍ തന്റെ കുട്ടിയെ കണ്ടെത്തുന്നതും രക്ഷപ്പെടുത്തുന്നതിന്റെയും ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

https://www.facebook.com/Unnikrishnanalpy/videos/2073945232638517/?t=9

shortlink

Related Articles

Post Your Comments

Related Articles


Back to top button