തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കൈത്താങ്ങുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി പ്രളയക്കെടുതി കണക്കിലെടുത്ത് ആഗസ്റ്റ് 26 വരെ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റുകള്‍ സൗജന്യമായി റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു.
Also Read : പ്രളയക്കെടുതി; എഴുപതോളം പേർ അഭയം തേടിയ കെട്ടിടം തകർന്നു; 7 പേരെ കാണാനില്ല
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടങ്ങളില്‍ എത്തിച്ചേരാനും തീരുമാനം ബാധകമാണെന്നും യാത്രക്കാര്‍ക്ക് യാത്രാ തീയതി അല്ലെങ്കില്‍ പുറപ്പെടുന്ന സ്ഥലം എന്നിവയാണ് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു. സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു.
കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ ഉയരുകയാണ്. ഇപ്പോള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
Post Your Comments