ചെങ്ങന്നൂർ : പാണ്ടവനാട് വെസ്റ്റ്, ചെറാപുറത്ത് ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിനടുത്ത് ഒരു വീട്ടിൽ നാലംഗ കുടുംബം കുടുങ്ങി കിടക്കുന്നു. ഗൃഹനാഥൻ ഇന്ന് രാവിലെ മരണപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ദുഃഖകരാമായ കാര്യം. വീടിനകത്ത് വെള്ളം നിറഞ്ഞതിനാൽ മൃതദേഹം ഒഴുകിപോകാതിരിക്കാനായി പിടിച്ച് കെട്ടിയിട്ടിട്ടുണ്ടെന്നാണ് വിളിക്കുന്നവർ അറിയിക്കുന്നത്. “ഇന്നലെ രാത്രി മുതൽ ഇവർ സഹായം അഭ്യാർത്ഥിക്കുന്നുണ്ടെങ്കിലും ഇതുവരേയും രക്ഷിക്കാനായിട്ടില്ല. ഭക്ഷണമില്ല ഒരാൾ മരണപ്പെട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ കുടുംബത്തെ രക്ഷിക്കാനുള്ള വഴി ഒരുക്കണം. മൂന്ന് സ്ത്രീകൾ മാത്രമാണ് വീട്ടിൽ ഉള്ളത്. വിളിക്കേണ്ട നമ്പർ : 8281691324 .
സമാന രീതിയിൽ സഹായം അഭ്യർത്ഥിച്ച് നിരവധി കുടുംബങ്ങളാണ് സോഷ്യൽ മീഡിയിയിലൂടെയും വിവിധ വാർത്ത ചാനലുകളിലൂടെയും സാഹായത്തിനായി കേഴുന്നത്
- ആറാട്ടുപുഴ ഭാഗത്ത് തടി മില്ലിന് എതിർവശത്തിൽ കൂടി ഉള്ളിലേക്കുള്ള 4 വീടുകൾക്ക് മുകളിൽ 40 പേർ കുടുങ്ങി കിടക്കുന്നു. സഹായത്തിനായി ഇവർ അപേക്ഷിക്കുന്നു. ഇതിൽ 13 കുഞ്ഞുങ്ങളും 4 പ്രായമായവരും ബാക്കി ഭൂരിഭാഗം സ്ത്രീകളും ആണ് ഉള്ളത് .വെള്ളം ഏതാണ്ട് മുകളിലെ നിലയിലേക്ക് അടുത്ത് വരുന്നു. ദയവായി സഹായിക്കണം എനാണു ഇവരുടെ അപേക്ഷ ഫോണും ചാർജ് തീരാറായ അവസ്ഥയിലാണ് മൊബൈൽ :9497044751
- ചാലക്കുടി മൂന്നേലി പള്ളി വക പാരിഷ് ഹാളിന്റെ 2 ആം നിലയില്‍ ഒരു സ്ത്രീയും അവരുടെ 3 മാസം പ്രായമായ കുഞ്ഞും കുടുങ്ങിയിരിക്കുകയാണ്. 500 ഓളം ആള്‍ക്കാര്‍ അവിടെ സമാനാവസ്ഥയില്‍ ഉള്ളതായി അറിയുന്നു. റെസ്ക്യൂ നമ്പരിൽ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല എന്നാണു അറിഞ്ഞത്. ദയവു ചെയ്തു ചാലക്കുടി ഭാഗത്ത് റെസ്ക്യൂ ഓപ്പറേഷനിൽ ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ നമ്പരില്‍ (അനീഷ് : 8891428933) ഉടന്‍ ബന്ധപെട്ടു വേണ്ട സഹായങ്ങള്‍ ഉറപ്പു വരുത്തണം എന്ന് അപേക്ഷിച്ച് കൊള്ളുന്നു.
Post Your Comments