Latest NewsKerala

ദുരന്തമുഖത്തുള്ളവര്‍ക്ക് അറിയിപ്പ് : ടോര്‍ച്ച് ലൈറ്റ് സിഗ്നലാക്കാന്‍ നിര്‍ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് വന്‍ ദുരന്തം വിതച്ച് മഴ താണ്ഡവം ആടിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളും ഒന്നടങ്കം ദുരന്തമുഖത്താണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കടുത്ത പ്രളയത്തിലകപ്പെട്ട പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ പലരും ഒറ്റപ്പെട്ട അവസ്ഥയിലുണ്ടെന്നാണ് വിവരം.

രക്ഷതേടി എല്ലാവിധ മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍. പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍ നേവിയുടെ ഹെലികോപ്റ്റര്‍ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളില്‍ കുടുങ്ങി പോയവര്‍ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്‌നല്‍ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. നേവി ഹെലികോപ്ടര്‍ രക്ഷയ്‌ക്കെത്തുമെന്നാണ് അറിയിപ്പ്. ഈ പ്രദേശങ്ങളില്‍ വീടുകളില്‍ കുടുങ്ങി കിടക്കുന്നതായി വാര്‍ത്ത വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

പ്രളയത്തില്‍ ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഉടന്‍ സഹായമെത്തിക്കുമെന്ന് ജില്ലാ കളക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ട്.്.

വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം ഉടന്‍ എത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. നിലവില്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്.

ഇതിന് പുറമേ ആര്‍മിയുടെ 69 സൈനികര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നുണ്ട്.

read also : സമൂഹമാധ്യമത്തിൽ വീഡിയോയിലൂടെ സഹായം അഭ്യർത്ഥിച്ച് പ്രളയത്തിൽ കുടുങ്ങിയ കുടുംബം

ഇത് കൂടാതെ, ജില്ലയില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് സഹായങ്ങള്‍ക്കായി അതത് സ്ഥലങ്ങളിലെ തഹസില്‍ദാറുമാരുടെ നമ്പറുകളിലും ബന്ധപ്പെടാം.

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

shortlink

Post Your Comments


Back to top button