KeralaLatest News

പ്രളയക്കെടുതി : പരിഭ്രാന്തി സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാത്തെ പ്രളയക്കെടുതിയുമായി ബന്ധപെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നിയമ നടപടി ഉണ്ടാകുമെന്നു സൈബര്‍ ഡോം മേധാവി ഐ. ജി മനോജ് എബ്രഹാം അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളല്‍ വീണെന്നും, അണക്കെട്ട് പൊട്ടിയെന്നുമുള്ള ശബ്ദ സന്ദേശങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശബ്ദ സന്ദേശങ്ങള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഉത്തരവിട്ടത്.

Also read : രക്ഷാപ്രവർത്തകരെ കാത്ത് ചെങ്ങന്നൂരിൽ ഗൃഹനാഥന്റെ മൃതദേഹവുമായി ഒരു കുടുംബം

ദുരിതത്തിനിടയിലും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുല്ലപ്പെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു അണക്കെട്ടിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്നും, എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി എം.എം മണിയും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button