Latest NewsKerala

ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു

142 അടി എന്നു തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്

ഇടുക്കി: ജനങ്ങളുടെ ആശങ്ക ഉയര്‍ത്തി ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു. എന്നാല്‍ എത്രമാത്രം വെള്ളം ഉയരുന്നുവെന്ന കാര്യം വ്യക്തമല്ല. 2,390.80 ആണ് നിലവിലെ ജലനിരപ്പ്. മുല്ലപെരിയാറിലെ പുതിയ കണക്കുകള്‍ ഇതുവരെ ലഭ്യമായിട്ടില്ല. 142 അടി എന്നു തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്.

അതേസമയം ഈരാറ്റുപേട്ടയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. തീക്കോയി വെണ്ണിക്കുളത്താണ് മണ്ണിടിച്ചിലുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജില്ലയുടെ കിഴക്കന്‍ മേഖലയായ മുണ്ടക്കയത്ത് അഴുതയാറിനു കുറുകെയുള്ള പാലം ഒലിച്ചു പോയി. കോരുത്തോട്ടിലെ തോപ്പില്‍ക്കടവ് പാലമാണ് ഒലിച്ചു പോയത്.

Also Read : ഇടുക്കി അണക്കെട്ടില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയരുന്നു

ഇടുക്കി-കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം ഒലിച്ചുപോയതോടെ പാലത്തിനക്കരെയുള്ള മൂഴിക്കല്‍ ഭാഗത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വന്‍മരം ഒഴുകിയെത്തി ഈ പാലത്തിനു താഴെ തടഞ്ഞുനിന്നിരുന്നു. ഇത് ഇവിടെ നിന്നും നീക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് വെള്ളം സുഗമമായി ഒഴുകുന്നതിന് തടസം നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button