തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി നഗരസഭയുടെ പുതിയ നീക്കം. ക്യാമ്പുകളില്‍ താമസിക്കുവര്‍ക്ക് വേണ്ട സാധനങ്ങള്‍ നഗരവാസികളില്‍ നിന്ന് ശേഖരിച്ച് നല്‍കാനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി ഓഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ നഗരത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കും.
അരി, പയര്‍, ഗോതമ്പ് പൊടി, പുട്ടു പൊടി, റവ, തേങ്ങ, വെളിച്ചെണ്ണ, തേയില,തോര്‍ത്ത്, ലുങ്കി, മുണ്ട്, നൈറ്റി, ബെഡ് ഷീറ്റ്, റ്റീഷര്‍ട്ട് , ഷര്‍ട്ട് , സാരി, അണ്ടര്‍ സ്‌കെര്‍ട്ട് , നോട്ട് ബുക്ക്, പേന, ഡെറ്റോള്‍, പേസ്റ്റ്, ബ്രഷ്, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബക്കറ്റ്, സാനിറ്ററി നാപ്കിന്‍, പഞ്ചസാര, മുളക്, ഉപ്പ്, ബിസ്‌കറ്റ് എന്നീ സാധനങ്ങളാണ് ക്യാമ്പുകള്‍ വഴി ശേഖരിക്കുക. പട്ടികപ്പെടുത്തിയ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ നഗരവാസികളും തങ്ങളാല്‍ കഴിയും വിധം സഹായിക്കണമെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അഭ്യര്‍ത്ഥിച്ചു.
Also Read : പ്രളയക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസേനയെ അനുവദിക്കണമെന്ന് ചെന്നിത്തല
പാളയം കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസ്, പുത്തരിക്കണ്ടം മൈതാനം, ജഗതി മൈതാനം, ശാസ്തമംഗലം ജംഗ്ഷന്‍, പേരൂര്‍ക്കട സോപാനം ഷോപ്പിംഗ് കോംപ്ലക്സിന് മുന്‍വശം, തിരുവല്ലം നഗരസഭ സോണല്‍ ഓഫീസിന് സമീപം, വഞ്ചിയൂര്‍ ജംഗ്ഷന്‍, വട്ടിയൂര്‍ക്കാവ് വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസിന് സമീപം, ചാക്ക വൈ.എം.എ യ്ക്ക് സമീപം, ഉള്ളൂര്‍ ജംഗ്ഷന്‍, സ്റ്റാച്യു ജംഗ്ഷന്‍, തമ്ബാനൂര്‍ ചൈത്രം ഹാളിന് എതിര്‍വശം, പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളേജിന് മുന്‍വശം, വിഴിഞ്ഞം ജംഗ്ഷന്‍, ശ്രീകാര്യം ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരിക്കും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. പുതിയ സാധനങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കോര്‍പ്പറേഷന്‍ മെയിന്‍ ഓഫീസിലെ കൗണ്ടര്‍ ഓഗസ്റ്റ് 17, 18 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകുരേം 5 മണിവരെയും 19-ാം തീയതി രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെയും പ്രവര്‍ത്തിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
Post Your Comments