CinemaNews

കാരുണ്യസ്പർശവുമായി രക്ഷാധികാരി ബൈജു ടീം; അവാർഡ് തുക ദുരിതം അനുഭവിക്കുന്നവർക്ക്

കഴിഞ്ഞ വർഷത്തെ  ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ച സിനിമയാണ്

കഴിഞ്ഞ വർഷത്തെ  ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ച സിനിമയാണ് ബിജു മേനോൻ നായകനായി അഭിനയിച്ച രക്ഷാധികാരി ബൈജു ഒപ്പ്. നാട്ടിൻപുറത്തെ നന്മയും കളിയും ചിരിയും എല്ലാം വിവരിച്ച ചിത്രമായിരുന്നു രക്ഷാധികാരി ബൈജു. ഇപ്പോൾ അണിയറപ്രവർത്തകരും ആ നന്മ പുറത്തു കാണിക്കുകയാണ്. ചിത്രത്തിന് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവനയായി നൽകിയിരിക്കുകയാണ് അവർ.

നാട്ടിന്‍ പുറത്തിന്റെ മനോഹരമായ കഥപറഞ്ഞ ചിത്രത്തിള്‍ കേന്ദ്ര കഥാപത്രത്തിന്റെ കഥാപാത്രം കൈകാര്യം ചെയ്തത് ബിജു മേനോനാണ്.ണ്ടുലക്ഷം രൂപയാണ് മന്ത്രി കൈമാറിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ അലക്സാണ്ടര്‍ മാത്യൂ, സതീഷ് മോഹന്‍ എന്നിവരും സംവിധായകനായ രഞ്ജന്‍ പ്രമോദും ചേര്‍ന്നു മന്ത്രി വി എസ് സുനില്‍കുമാറിനു തുക കൈമാറുകയായിരുന്നു.

ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള അവാര്‍ഡ് സംവിധായകന്‍ രഞ്ജന്‍ പ്രമോദും നിര്‍മ്മാതാക്കളും ഏറ്റു വാങ്ങിയപ്പോള്‍ , സിങ്ക് സൗണ്ടിനുള്ള അവാര്‍ഡ് ലഭിച്ചത് സ്മിജിത് കുമാറിനും ബാലനടിക്കുള്ള അവാര്‍ഡ് ലഭിച്ചത് നക്ഷത്രക്കും ആണ്.

shortlink

Post Your Comments


Back to top button