Latest NewsInternational

ഭാര്യയെ കൊല്ലാന്‍ കാട്ടിയ സാഹസത്തിന്റെ അന്ത്യം ഇങ്ങനെ

വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു

വാഷിംഗ്ടണ്‍: ഭാര്യയെ കൊല്ലാന്‍ കാട്ടിയ സാഹസത്തിന്റെ അന്ത്യം ഇങ്ങനെ. അമേരിക്കയിലെ ഓഹയില്‍ ഭാര്യയുമായി വഴക്കിട്ട പൈലറ്റ് വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. നിയന്ത്രിക്കാനാവാത്ത ദേഷ്യത്തിന് പൈലറ്റിനു സംഭവിച്ചത് ദാരുണാന്ത്യം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പൈലറ്റായ ഡ്വെയ്ന്‍ യൂദ് എന്ന 47 ക്കാരന്‍ സ്വന്തം വീടിന് മുകളിലേയ്ക്ക് വിമാനം ഇടിച്ചിറക്കിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഭാര്യയുമായി നിരന്തരം വഴക്കിടാറുള്ള ഇയാളെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ഇയാള്‍ പുറത്തിറങ്ങി ഭാര്യയോട് പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്റെ ഇരുനില വീട്ടിലേയ്ക്ക് വിമാനം ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

Also Read : രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍, കത്തിമുനയില്‍ പ്രതി രണ്ടാം ഭാര്യയെ പീഡിപ്പിച്ചു

വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ വീട് കത്തിയമര്‍ന്നെങ്കിലും അവരിരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസ് നടത്തിയെ തെരച്ചിലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യൂദിന്റെ മൃതദേഹം കണ്ടെടുത്തത്. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദ് എന്ന് പോലീസ് വ്യക്തമാക്കി. ഏത് കമ്പനിയുടെ വിമാനമാണ് ഇയാള്‍ ഓടിച്ചിരുന്നെന്ന് കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button