Latest NewsKerala

കലിതുള്ളി കാലവര്‍ഷം; ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നു

ഇതോടെ സ്പില്‍വേയിലെ 13 ഷട്ടറുകളും ഒരടി വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി

ഇടുക്കി: ചരിത്രത്തിലാദ്യമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി കടന്നു. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇതോടെ സ്പില്‍വേയിലെ 13 ഷട്ടറുകളും ഒരടി വീതം ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലെത്തിയതോടെ ഇന്ന് പുലര്‍ച്ചെ അണക്കെട്ടിന്റെ സ്പില്‍വേയിലെ 11 ഷട്ടറുകള്‍ തുറന്നിരുന്നു.11 ഷട്ടറുകളും ഒരടി വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇടുക്കിയില്‍ ഇതിനോടകം തന്നെ ജലനിരപ്പ് 2,398 അടി കവിഞ്ഞു.

ചെറുതോണി ടൗണിലുള്ളവരോട് പൂര്‍ണമായും ഒഴിഞ്ഞു പോകണമെന്നും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. അതേസമയം കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ വിസമ്മതിച്ച് തമിഴ്നാട് സര്‍ക്കാര്‍. സുരക്ഷ അവഗണിച്ച് ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് ഇപ്പോള്‍ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം.

Also Read :  മുല്ലപ്പെരിയാര്‍ തുറന്നു: വെള്ളം ഇടുക്കിയിലേക്ക്

ആ ജലനിരപ്പ് എത്തിക്കാനാണ് തമിഴ്നാടിന്റെ ശ്രമിച്ചത്. ഇതു കൂടാതെ ഇനിയും അണക്കെട്ടിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കണം എന്നതാണ് തമിഴ്നാടിന്റെ ആവശ്യം. ഈ ആവശ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളാണ് തമിഴ്നാട് ഇപ്പോള്‍ നടത്തുന്നത്. പ്രശ്നത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കാന്‍ ധാരണയാകയിട്ടുണ്ട്. സെക്കന്‍ഡില്‍ 13,93,000 ലീറ്റര്‍ വെള്ളമാണ് മുല്ലപ്പെരിയാറില്‍ ഒഴുകിയെത്തുന്നത്. എന്നാല്‍ തുറന്നുവിടുന്നത് വളരെ കുറഞ്ഞ അളവു മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button