Latest NewsLife Style

മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

കേരളം മഴക്കെടുതിയുടെ പിടിയലമര്‍ന്നിരിക്കുകയാണ്. ഈ കാലാവസ്ഥയില്‍ ഏത് തരത്തിലുള്ള ഭക്ഷണമാണ് കഴിയ്‌ക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഈ മഴക്കാലത്ത് ഏതൊക്കെ ഭക്ഷണങ്ങളാണ് ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് നോക്കാം .

മഴക്കാലത്ത് വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. മഴക്കാലത്ത് ദഹനം നടക്കാന്‍ ഏറെ പ്രയാസമാണ്. അത് കൊണ്ട് തന്നെ എളുപ്പം ദഹിക്കാന്‍ പറ്റുന്ന ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. മഴക്കാലത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെക്കുറിച്ചാണ് താഴേ പറയുന്നത്.

1.മഴക്കാലത്ത് ചോളം, ബാര്‍ലി എന്നിവ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നതു തടയും.

2. അണുബാധ തടയാന്‍ സഹായിക്കുന്ന പാവയ്ക്ക, മഞ്ഞള്‍, ഉലുവ തുടങ്ങിയ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.

3. ശരീരത്തിന് ചൂടും ഒപ്പം പ്രോട്ടീനും നല്‍കുന്നതു കൊണ്ട് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. വേണ്ട രീതിയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം കഴിക്കുക.

4. ഇഞ്ചിയിട്ട ചായയും ദഹനത്തെ സഹായിക്കും. ശരീരത്തിന് ഉന്മേഷം നല്‍കാനും ഇത് നല്ലതു തന്നെ.

5. വെളുത്തുള്ളി, മല്ലി തുടങ്ങിയവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. മഴക്കാലത്തു വരുന്ന അസുഖങ്ങള്‍ തടയുകയും ചെയ്യും. കൂണ്‍ പ്രതിരോധശേഷി നല്‍കാനും അണുബാധ തടയാനും സഹായിക്കുന്ന ഒന്നാണ്.

6. ചെറുനാരങ്ങ, ഓറഞ്ച് തുടങ്ങിയവയിലെ വൈറ്റമിന്‍ സി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

7. മഴക്കാലത്തു വരാവുന്ന ജലദോഷം, തൊണ്ടവേദന പോലുള്ള രോഗങ്ങള്‍ക്ക് തേന്‍ നല്ലൊരു മരുന്നാണ്.

8. മഴക്കാലത്തെ ഭക്ഷണചിട്ടകള്‍ പപ്പായ, പീച്ച്, പ്ലം തുടങ്ങിയവ മഴക്കാലത്തു കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.

9. മഴക്കാലത്ത് ദാഹം കുറയുമെങ്കിലും ധാരാളം ശുദ്ധജലം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ ഇത് സഹായിക്കും.

10. കുക്കുമ്പറും മഴക്കാലത്ത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെയാണ്.

11. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കുക. നിര്‍ബന്ധമെങ്കില്‍നല്ലപോലെ വൃത്തിയാക്കി വേവിച്ചു കഴിക്കുക.

12. ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വയറ്റില്‍ കനം തോന്നുന്നതിനും വെള്ളം കെട്ടിനില്‍ക്കുന്നതിനുമെല്ലാം ഇട വരുത്തും. മഴക്കാലത്ത് ഫ്രിഡ്ജില്‍ വച്ച ഭക്ഷണങ്ങള്‍ കഴിവതും കഴിക്കാതിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button