Latest NewsIndia

സ്വതന്ത്ര ദിനത്തിൽ നേപ്പാളിന്‌ ഇന്ത്യയുടെ സ്നേഹ സമ്മാനം: 30 ആംബുലൻസും 6 ബസും

കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ മഞ്ജീവ്‌ സിംഗ് പുരി പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾക്ക് താക്കോൽ കൈമാറി

കാഠ്മണ്ഡു: എഴുപത്തിരണ്ടാമത് സ്വാതന്ത്ര ദിനത്തിൽ നേപ്പാളിന്‌ ഇന്ത്യയുടെ സ്നേഹ സമ്മാനങ്ങൾ. 30 ആംബുലൻസുകളും 6 ബസുകളുമാണ് നേപ്പാൾ ആശുപത്രികളിലേക്കും കാരുണ്യപ്രവർത്തക പ്രസ്ഥാനങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഇന്ത്യ നൽകിയത്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ മഞ്ജീവ്‌ സിംഗ് പുരി പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾക്ക് താക്കോൽ കൈമാറി.

Also Read: കേരളത്തിൽ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതൽ വിവരങ്ങൾ : ഭയപ്പെടുത്തുന്ന സാറ്റലൈറ്റ് റിപ്പോർട്ടുമായി നാസയും

കാഠ്മണ്ഡുവിൽ നടന്ന സ്വതന്ത്ര ദിന ചടങ്ങിൽ മഞ്ജീവ്‌ സിംഗ് പുരി പതാക ഉയർത്തി. ചടങ്ങിൽ മരണമടഞ്ഞ സൈനികരുടെ വിധവകളെ ആദരിക്കുകയും 53.5 മില്യൺ രൂപ നേപ്പാളിനു കൈമാറുകയും ചെയ്തു. കൂടതെ നേപ്പാളിലെ വിവിധ വായനശാലകളിലേക്കും വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങളും വിതരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button