മലപ്പുറം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭാരതപ്പുഴ കവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുന്നാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഇതോടെ ജനങ്ങൾ ആശങ്കയിലായി.
പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതത്തിലാണ്. വീട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയവര്‍ വെള്ളം കുറച്ച് താഴ്ന്നതോടെയാണ് തിരിച്ചെത്തിയത്. മലമ്പുഴ അണക്കെട്ട് തുറന്നതാണ് ഭാരതപുഴയില്‍ വെള്ളം കൂടാൻ കാരണം.
Read also:സംസ്ഥാനത്തെ കനത്ത മഴ; ഇന്ന് മാത്രം മരിച്ചത് മൂന്നുപേര്‍
മഴ തുടരുന്നതിനാൽ ഇതിനോടകം നിരവധി ആളുകളെ സ്ഥലത്തുനിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളം കൂടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments