കൊച്ചി : പ്രളയബാധിത പ്രദേശങ്ങളിൽ തുടക്കം മുതലെ ഇന്ത്യൻ സൈനികർ രക്ഷാപ്രവർത്തനങ്ങൾക്ക് മുൻപന്തിയിലുണ്ട് . ഇപ്പോള്‍ തകർന്ന് വീണ റോഡിനു കുറുകെ മരങ്ങൾ മുറിച്ചു പാലം പണിത് ജനങ്ങളുടെ യാത്രാദുരിതം അകറ്റിയിരിക്കുകയാണ് ആർമിയുടെ റിലീഫ് ആൻഡ് റെസ്ക്യൂ ടീം. വണ്ടൂർ റോഡിനു കുറുകെ ഭാരമേറിയ തടികൾ ചുമന്ന് പാലം പണിയുന്ന സൈനികരുടെ വീഡിയോ സോഷ്യൽ മീഡിയിൽ കൂടി ആയിരങ്ങൾ നിറഞ്ഞ അഭിമാനത്തോടെയാണ് കണ്ടത്. അടുത്തുള്ള മരങ്ങൾ മുറിക്കാനും പാലം നിർമ്മിക്കാനും നാട്ടുകാരും ഒപ്പം കൂടി.
#Update #KeralaFloods2018. #Engineer Task Force constructs 40 ft Improvised Foot Over Bridge using local resources in Area #Wandoor (Naduvath-Vellambram rd). #IndianArmy #Nation #First . We are at it. #OpMadad #KeralaFloodRelief pic.twitter.com/1DMBLOcK17
— ADG PI – INDIAN ARMY (@adgpi) August 12, 2018
രണ്ടു ദിവസം മുൻപ് ഇടുക്കിയിലെ വിരിഞ്ഞപാറ-മങ്കുളം പ്രദേശത്ത് സൈനിക സംഘം എത്തുമ്പോൾ അവിടേക്കു എത്തിപെടാനാകാത്ത വിധം സ്ഥിതി മോശമായിരുന്നു. റോഡ് പൂർണമായും ഒലിച്ചു പോയതിനാൽ 800 ഓളം കുടുംബങ്ങൾ അവിടെ കുടുങ്ങിയിരിക്കുകയായിരുന്നു. സൈന്യം പാലം പുനസ്ഥാപിച്ച ശേഷം മൊത്തം കുടുംബങ്ങളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു.
Also read : മഴക്കെടുതി; ബുധനാഴ്ച മുതല്‍ പാലത്തിലൂടെ കാല്‍നടയാത്ര അനുവദിക്കും
ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിലൂടെ അഭിനന്ദന പ്രവാഹങ്ങളാണ് ഇന്ത്യൻ ആർമിക്ക് വന്നുകൊണ്ടിരിക്കുന്നത്. പാലം നിർമ്മിക്കാൻ രണ്ട് ഭാഗവും തമ്മിൽ ബന്ധിപ്പിക്കാൻ ഒഴുക്കുള്ള പുഴ നീന്തി കടക്കാൻ മുന്നിട്ടിറങ്ങയ ഓപ്പറേറ്റർ ആദർശ് മോഹന്‍ പ്രത്യേകം അഭിനന്ദനവും ട്വീറ്റിൽ അറിയിച്ചിട്ടുണ്ട് . മൂന്നാറിലെ പള്ളിവാസലിൽ കുടുങ്ങിയ വിദേശി ടൂറിസ്റ്റുകളെ രക്ഷിക്കാൻ പാങ്ങോട് മിലിറ്ററി സ്റ്റേഷനിലെ മദ്രാസ് റെജിമെൻറ് സംഘം തകർന്ന റോഡിനു കുറുകെ താത്കാലിക പാലം തീർത്തിരുന്നു. മണ്ണിടിച്ചിലും ഉരുൾപൊട്ടലിലും കുടുങ്ങിയ വിദേശികളെയാണ് ടീം രക്ഷിച്ചത്.
#OpsSahyog:A major landslide destroyed road at #Pallivasal near #Munnar.
Both domestic&foreign tourists got stranded in a private hotel.
Troops from Madras Regiment of Pangode Military Station evacuated the tourists as part of HADR operations.#KeralaFloods@SpokespersonMoD pic.twitter.com/MeC5nvBmOi
— PRO Defence Trivandrum (@DefencePROTvm) August 10, 2018
‘ഓപ്പറേഷൻ സഹയോഗ്’ എന്നാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് ഇന്ത്യൻ സൈനികർ പേരിട്ടിരിക്കുന്നത്. യുദ്ധമുഖത്തെ പോലെ തന്നെ കാര്യക്ഷമമായ പ്രവർത്തനമാണ് സൈന്യം കാഴ്ച വെക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുക അവരെ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുക തുടങ്ങി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകളിൽ തടസ്സമായി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുന്നത് വരെയുള്ള ജോലികൾ സൈന്യം ചെയ്യുന്നുണ്ട്. കൂടാതെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണങ്ങൾ എത്തിക്കാനും വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്താനും സൈനികർ കൈകോർക്കുന്നുണ്ട്. ഇടുക്കി വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിൽ ഒറ്റപെട്ടു പോയവരെ ദുരിതാശ്വാസ കേന്ദങ്ങളിലും എത്തിച്ചു.
Post Your Comments