വടക്കന്‍ ജില്ലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമായതിനെ തുടര്‍ന്ന‌് സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലില്‍. വടക്കന്‍ ജില്ലകളില്‍ മലയോരത്ത‌് വ്യാപകമായി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂര്‍, വയനാട‌്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ‌് ഉരുള്‍പൊട്ടിയത‌്. ഇടുക്കി പദ്ധതിപ്രദേശത്ത‌് മഴയ‌്ക്ക‌് നേരിയ കുറവുണ്ട‌്. ഇരിട്ടി അയ്യങ്കുന്നില്‍ ഉരുള്‍പൊട്ടി കൃഷിനാശവുമുണ്ടായി.
വയനാട‌് പൊഴുതന കുറിച്യര്‍മല മേല്‍മുറിയില്‍ ഞായറാഴ്ച രാത്രി വീണ്ടും ഉരുള്‍പൊട്ടി. മൂന്നാംതവണയാണിത്. വന്‍മല നെടുകെ പിളര്‍ന്ന് 100 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. 50 കുടുംബങ്ങളെ വേങ്ങാത്തോട് എസ്റ്റേറ്റ് ഗോഡൗണിലേക്ക് മാറ്റി. സുഗന്ധഗിരിയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെതുടര്‍ന്ന് നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തി.മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മീങ്കര ഡാമും തുറന്നു. ചുള്ളിയാര്‍ ഡാം തുറക്കുന്നതിന‌് മുന്നറിയിപ്പ‌് നല്‍കി.
വാളയാര്‍ ഡാമും തുറക്കാന്‍ സാധ്യതയുണ്ട്. ഇടമലയാറില്‍ ജലനിരപ്പ‌് 168.72 മീറ്ററായി. അണക്കെട്ടിലെ നാല‌് ഷട്ടറുകളും ഒരു മീറ്റര്‍വീതം ഉയര്‍ത്തി.മലപ്പുറം നിലമ്പൂർ ആഢ്യന്‍പാറയ‌്ക്കുസമീപം പന്തീരായിരം വനത്തില്‍ തേന്‍മലയ‌്ക്കടുത്ത് വീണ്ടും ഉരുള്‍പൊട്ടി. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി നിലയത്തിന്റെ മുകള്‍ഭാഗത്താണ് വീണ്ടും ഉരുള്‍പൊട്ടിയത്.
Post Your Comments