ഷിംല : മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മരിച്ചവരുടെ എണ്ണം 19 ആയി. 117 വർഷത്തിനുള്ളിൽ ഷിംലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ മഴ ലഭിക്കുന്നത്. മഴയിലും മണ്ണിടിച്ചിലും കടുത്ത നാശനഷ്ടങ്ങളും നിരവധി പേർക്ക് പരുക്കളുമേറ്റിട്ടുണ്ട്.
എന്നാൽ വരുന്ന അഞ്ച് ദിവസത്തേക്ക് മഴ കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നത്. താഴ്ന്ന കുന്നുകളുള്ള പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ചംബ, കംഗ്ര, ഉന, ബിലാസ്പുർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്കും സാധ്യതയുണ്ട്.
Read also:മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ കണക്കാക്കിയത് 8316 കോടിയുടെ നഷ്ടം
മഴയെ തുടർന്നു പ്രധാന റോഡുകളും ഹൈവേകളും അടച്ചിരിക്കുകയാണ്. ട്രാക്കുകളിലേക്കു മണ്ണിടിച്ചിലുണ്ടായ കാരണം കല്ക്- ഷിംല വഴിയുള്ള ട്രെയിനുകളും റദ്ദാക്കയിട്ടുണ്ട്.
Post Your Comments