സദ്യയില്ലാതെ എന്ത് ഓണം അല്ലെ… രുചിയേറുന്ന എരിശ്ശേരി കൂടി ആയാല്‍ സദ്യ കേമം ആകില്ലേ… എരിശ്ശേരി തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.
തയ്യാറാക്കുന്ന വിധം
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയുംചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തുഅതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച്ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനിവെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവകടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക.എരിശ്ശേരി തയ്യാര്‍.
Post Your Comments