തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേരയില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഇ.പി ജയരാജന് സമ്മര്‍ദ്ദം. ഇ.പി.ജയരാജന്റെ മന്ത്രി ഓഫീസിലേയ്ക്ക് അഴിമതിക്കറയുള്ള ഉദ്യോഗസ്ഥനെ തിരുകിക്കയറ്റാനാണ് ശ്രമിക്കുന്നത്. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രിയുടെ സ്റ്റാഫായിരിക്കവെ കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനെയാണു ഇ.പി.യുടെ ഓഫിസില്‍ നിയമിക്കാന്‍ പാര്‍ട്ടിയിലെ ഉന്നതരില്‍ ചിലര്‍ ചരടുവലിക്കുന്നത്. ഒരു എംപിയുടെ ആശീര്‍വാദത്തോടെ നടക്കുന്ന നീക്കത്തെക്കുറിച്ചു ജയരാജനു വിവരം ലഭിച്ചു.
Read also : ബന്ധുനിയമനക്കേസ്: ജയരാജന്റെ മന്ത്രിസ്ഥാനത്തെക്കുറിച്ച് സിപിഐ നിലപാട്
സിപിഎം, സിപിഐ മന്ത്രിമാരുടെ 25 ജീവനക്കാരില്‍ 20 പേരെയും അതത് പാര്‍ട്ടികളാണു തീരുമാനിക്കുന്നത്. പാര്‍ട്ടി നിയമിക്കുന്നവരുടെ പട്ടികയില്‍ അഴിമതി പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്താമെന്ന് സിപിഎമ്മിന്റെ ഉന്നത നേതാവു സമ്മതം മൂളിയിട്ടുണ്ട്. ഒരു നേതാവിന്റെ മകനും ഈ നിയമനം അംഗീകരിപ്പിക്കുന്നതിനുവേണ്ടി സമ്മര്‍ദം ചെലുത്തുന്നുണ്ട്
Post Your Comments